Tuesday, 14 March 2017

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ....

'എന്തൊരു രാഷ്ട്രീയമാണി മനുഷ്യൻ പറയുന്നത്.
എന്തൊരു ആഴമാണ് ആ വാക്കുകൾക്ക് ' 

 കേരളത്തിലെ ഇടത്-വലത് രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കോ ദളിത് രാഷ്ട്രിയ നേതാക്കൾക്കോ മനുഷ്യാവാകാശ, ദളിത്, വിദ്യാർത്ഥി - യുവജനപ്രസ്ഥാനങ്ങൾക്കോ പറയാൻ കഴിയാത്ത രാഷ്ട്രിയം.

watch- video 
#Asianet News  

ഇതാണ് വാക്കുകളിലെ വിപ്ലവം.


 വാകമരത്തിൽ ചുവന്ന പൂക്കൾ പൂക്കുന്നതുപോലെ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കം ഉണ്ടാകുമെന്നും കരുതി വിഢികളുടെ സ്വർഗത്തിൽ ജീവിക്കുന്നവരും, 'സഖാവ് ' പോലത്തെ പൈങ്കിളി കവിതകളിൽ വിപ്ലവ നിർവൃതിയടയുന്നവരും 
ഈ മനുഷ്യനെ നിർബന്ധമായും കേൾക്കണം. 

 ആർക്കും മനസിലാകാത്ത വാക്കുകൾ പിരിച്ചു കെട്ടി പുസ്തകമെഴുതി ,ആർക്കും മനസിലാകാത്ത കഥയിൽ സിനിമ തയ്യറാക്കി വിളമ്പുന്നവരും വിനായകന്റെ  ശബ്ദം ഒന്ന് കേൾക്കണം. വിപ്ലവകാരിയായ സാധാരണക്കാരനായവന്റെ  കലയും കഥയുമാണ് അയ്യാൾ പറയുന്നത്

ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും
എല്ലാരുടേം പൊൻ മകനേ
ഞാനേന്തിയ ചാറും ചെറവും
മധുവല്ലേ പൊന്നച്ഛാ‍
നീ മോന്തിയ മധു നിൻ ചോര ,
ചുടു ചോര പൊൻ മകനേ

നാം പൊട്ടിയ പൊക്കാളിക്കര
നാം പൊട്ടിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം
വെന്തേ പോയ് പൊൻ മകനേ
അക്കാണും മാമലയൊന്നും
നമ്മുടേതല്ലെൻ മകനേ
ഈ കായൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ

പുഴുപുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുമ്മിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുമ്മിവിടം
ഇഹലോകം എൻ തിരു മകനേപൊൻ മകനേ