Sunday, 28 December 2014

ഘര്‍വപ്പാസി (വീട്ടിലേക്കു മടങ്ങുക)


ഇന്ത്യയിലെ ന്യുനപക്ഷവിഭാഗങ്ങളില്‍ പെടുന്ന ആളുകള്‍ക്ക് പൊടുന്നനെ ദൈവവിളി ഉണ്ടായിരിക്കുന്നു. ആ വിളിയനുസരിച്ച് അവരെല്ലാം ഹിന്ദുവാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.. ലവ് ജിഹാദിന് ശേഷം വീണ്ടും പുതിയൊരു പേരില്‍ മതപരിവര്‍ത്തന ചര്‍ച്ച ചുടുപിടിക്കുന്നു

ഘര്‍വപ്പാസി എന്നപേര് മലയാളികള്‍ക്ക് പരിചിതമായി വരുന്നതെയുള്ളു
ഘര്‍വപ്പാസി എന്ന വാക്കിനര്‍ത്ഥം വീടിലേക്ക്‌ മടങ്ങുക എന്നാണ് വീടെന്നുവെച്ചാല്‍ ഹിന്ദുമതം . അതായത് ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക് പോയ ആളുകളെ തിരിച്ചു ഹിന്ദുമതത്തില്‍ തന്നെ എത്തിക്കുക, അതിനായി തീവ്ര ഹിന്ദു സഘടനകള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചരണ കോലാഹലങ്ങളുടെ പേരാണ് ഘര്‍വപ്പാസി. ഈ കലാപരിപാടി പ്രകാരം ആംഗ്ലോ ഇന്ത്യക്കാര്‍ ഒഴികെ മറ്റെല്ലാവരും തന്നെ മതം മാറി ഹിന്ദുക്കള്‍ ആകേണ്ടി വരും എന്നു സാരം . അപ്പോള്‍ സ്വഭാവികമായും ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമല്ലോ .

മത പരിവര്‍ത്തനം രണ്ടു തരത്തിലുണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്വമേധയയുള്ള മതപരിവര്‍ത്തനവും. ഇന്ത്യയില്‍ ഇതിന് നീണ്ട ചരിത്രമുണ്ട് 

നുറ്റാണ്ടുകള്‍ക്ക് മുന്നെ നിലനിന്നിരുന്ന ജീവിത രീതിയായിരുന്നു ഹിന്ദുത്വം എന്നാല്‍ കാലക്രമേണ ആ ജീവിത രീതി മതമായി രുപംകൊണ്ടു ക്രിസ്ത്യന്‍ മതവും ഇസ്ലാം മതവും പോലെ ഒരു ഏകികൃതസ്വഭാവം  ഹിന്ദുമതത്തിനില്ല ഏറ്റവും കൂടുതല്‍ അനാചാരങ്ങള്‍ നിലനിന്നിരുന്നതും നിലനില്‍ക്കുന്നതുമായ മതം ഹിന്ദുമതമാണ്‌


ഇന്ത്യയും നേപ്പാളും ബംഗ്ലാദേശും അടങ്ങുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വൈദേശിക ആക്രമണങ്ങളാണ് മത പരിവര്‍ത്തനം വ്യാപകമാകാന്‍ കാരണമായത്

വൈദേശിക ആക്രമണങ്ങള്‍

മുഗള്‍രാജവംശം ഇന്ത്യയില്‍ അതിപത്യം ഉറപ്പിച്ചുതുടങ്ങിയതില്‍ പിന്നെയാണ് ഹിന്ദുമതത്തില്‍നിന്നും ഇസ്ലാം മതത്തിലേക്ക് വലിയ തോതിലുള്ള മതപരിവര്‍ത്തനം നടന്നത്. അതില്‍ ഭൂരിഭാഗവും നിര്‍ബന്ധിത മതപരിവര്‍ത്തനം തന്നെയായിരുന്നു. ആ കാലത്ത് അമ്പലങ്ങളും അഗ്രഹരങ്ങളും വ്യാപകമായ ആക്രമിക്കപെട്ടു 
  
അതുപോലെതന്നെ യുറോപ്യന്‍ അധിനിവേശം ക്രിസ്തുമതം ഇന്ത്യയില്‍ വ്യാപിക്കുന്നതിനു കാരണമായി. ക്രിസ്തുമതിലേക്ക് നടന്ന പരിവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിതവും പ്രലോഭനങ്ങള്‍ക്ക് അടിപെട്ടുള്ളതും ഉള്‍പെട്ടിരുന്നു.

ഹിന്ദുമതത്തിലെ അനാചാരങ്ങളും ജൈന ബുദ്ധ മതങ്ങളും

ഹിന്ദു മതത്തിലെ അനാചാരങ്ങളാണ് ജൈനമതവും ബുദ്ധമതവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവിര്‍ഭവിക്കുന്നതിന് കാരണമായത്. ഹിന്ദു മതത്തില്‍ നിന്നും വലിയൊരുവിഭാഗം ആളുകള്‍ ഈ രണ്ടു മതത്തിലേക്കുമായി ചേക്കേറി. എന്നാല്‍ അവയൊന്നുംതന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നില്ല

മതപരിവര്‍ത്തനത്തിലെ മൂല കാരണം

സധാരണയായി പണം ഉള്ളവര്‍ക്കാര്‍ക്കും സ്വമേധയാ മതം മാറണമെന്ന തോന്നല്‍ ഉണ്ടാകാറില്ല !!!

പിന്തുടര്‍ന്ന് വന്നിരുന്ന മതത്തിന് സമുഹത്തില്‍ ലഭിക്കുന്നത് മോശം സ്ഥാനമാണെന്ന ചിന്തയുംവിശ്വസിച്ചുപോരുന്ന മതത്തിന്‍റെ പേരില്‍ യാതൊരു ആനുകുല്ല്യങ്ങളും ലഭിക്കാത്തതും  മതപരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. പണവുംപ്രലോഭനങ്ങളുംഭീഷണിയും മതപരിവര്‍ത്തനത്തെ സ്വധീനിക്കുന്ന മറ്റു ചില ഘടകങ്ങള്‍ ആണ്

ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് ജനപ്രവാഹം ഉണ്ടായപ്പോഴുംസ്ഥിതി ഇതുതന്നെ ആയിരുന്നു . ഏതെങ്കിലും ഭ്രാമണന്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നതായോ . സാമ്പത്തികമായി ഉയര്‍ന്നു നിന്നവരരെങ്കിലും പരിവര്‍ത്തനപെട്ടതായോ കാണാന്‍ കഴിയില്ല. കോളനികളും പാവപെട്ടവര്‍ കഴിയുന്ന ഗ്രാമങ്ങളുമായിരുന്നു പണ്ടുമുതല്‍ക്കെ മതപരിവര്‍ത്തനങ്ങളുടെ പ്രധാന വിളനിലം 
.

പുനര്‍മതപരിവര്‍ത്തനം

ഹിന്ദുമതത്തില്‍ നിന്നും മറ്റുമതങ്ങളിലേക്ക് പോയവരെയാണ് ഘര്‍വപ്പാസിയിലുടെ ഹിന്ദുമതത്തില്‍ തന്നെ തിരികെയെത്തിക്കുന്നത്. പുതുതായി ഹിന്ദു മതത്തില്‍ ചേരുന്ന ആളുകള്‍ക്ക്  അയ്യപ്പസേവാസഘം പോലുള്ള സഘടനകളാണ് മതത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.


പുനര്‍മതപരിവര്‍ത്തനത്തിലെ വിരോധാഭാസങ്ങള്‍ ( രാഷ്ടിയംസമുഹികം)

1.
  കേരളത്തിലെ പ്രബല ജാതിയായ ഈഴവര്‍ ഭൂരിഭാഗവും ബുദ്ധ മതത്തില്‍ നിന്നും പരിവര്‍ത്തനത്തിലൂടെ ഹിന്ദുക്കള്‍ ആയവരാണെന്നതു പോലും വിസ്മരിച്ചാണ്  SNDP ഇപ്പോള്‍ പുനര്‍മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നു എന്നത് മറ്റൊരു വിരോധാഭാസം. ഇഴവര്‍ക്കിടയില്‍ പുനര്‍ മതപരിവര്‍ത്തനം നടത്തിയാല്‍ ഇഴവര്‍ തിരികെ പോകേണ്ടത് ബുദ്ധമതത്തിലേക്കാണെന്നതാണ് വാസ്തവം.  

2.
    മറ്റു മതങ്ങളില്‍ നിന്നും  വരുന്നവരെ ഹിന്ദു മതത്തില്‍ ചേര്‍ക്കുന്നു എന്ന കാര്യം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ജാതിവ്യവസ്ഥിയുടെ കൂടാരമായ ഹിന്ദു മതത്തില്‍ ഏതു ജാതിയിലേക്കാണ് പുതുതായി വരുന്നവരെ ഉള്‍പെടുത്തുക എന്ന കാര്യത്തെ പറ്റി ആരും ഒന്നും പറയുന്നില്ല. 

3.
 ചില ക്രൈസ്തവ സഘടനകളും  ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഘര്‍വപ്പാസി വിഷയത്തില്‍ സ്വികരിച്ചിരിക്കുന്ന നിലപാട് ഇരട്ടതപ്പാണ്  പുനര്‍മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്നും മതപരിവര്‍ത്തനം നിരോധിക്കരുതെന്നുമാണ് അവരുടെ ആവശ്യം , അങ്ങിനെ ഒരു നിയമം വന്നാല്‍ ഹിന്ദുമതത്തിലെ ആളുകളെ മറ്റു മതങ്ങളിലേക്ക് യഥേഷ്ടം പരിവര്‍ത്തനപെടുത്താനും. ഹിന്ദു മതത്തില്‍ നിന്നു മറ്റു മതങ്ങളിലേക്ക് പോയവര്‍ക്ക് തിരികെ വരന്‍ സാധിക്കാതെ വരികയും ചെയ്യും. 

4.
  ജനങ്ങള്‍ക്ക്‌ മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കി തുടങ്ങിയിട്ടില്ല. മോഡി സര്‍ക്കാരിന്‍റെ ഭരണ പരാജയം തുറന്നുകാട്ടുന്ന കുറ്റപത്രവുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ വന്ന അതേദിവസം തന്നെ ആഗ്രയിലെ വേല്‍നഗര്‍ കോളനിയില്‍ നടന്ന മത പരിവര്‍ത്തനം ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ബി.ജെ.പി. യുടെ നീക്കമായിരുന്നെന്ന് തീര്‍ച്ച .

5.
  വേല്‍നഗര്‍ കോളനിയില്‍ നടന്ന മതപരിവര്‍ത്തനം കോളനി നിവാസികള്‍ പോലും അറിഞ്ഞിരുന്നില്ലെന്നുംബി.പി.എല്‍. റേഷന്‍ കാര്‍ഡ്‌ വിതരണം ചെയ്യാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ബജ്റംഗ്ദള്‍ നേതാക്കള്‍ മതം മാറ്റം പ്രക്യാപിക്കുകയുമായിരുന്നു എന്നുംഎതിര്‍ക്കാന്‍ ശ്രമിച്ചവരോട് കലാപം ഉണ്ടാകേണ്ടെങ്കില്‍ പറയുന്നത് അനുസരിക്കാന്‍ നേതാക്കന്‍മാര്‍ നിര്‍ദേശിച്ചതായുംമുള്ള വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നത് ബി.ജെ.പി. യുടെ വ്യക്താവായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു പോലുള്ള മാധ്യമങ്ങളാണ്


6.
  മതംമാറ്റമൊക്കെ വ്യക്തികള്‍ സ്വന്തമായി തീരുമാനിക്കേണ്ട കാര്യമല്ലേ.?. അല്ലാതെ ഏതെങ്കിലും ഒരു സംഘടന ടാര്‍ജറ്റ് വെച്ച് ക്യാമ്പയിന്‍ ചെയ്ത് നടത്തേണ്ടതാണോ.


7.
  ഇപ്പോള്‍ ഘര്‍വപ്പാസിപരിപാടിയിലുടെ മതം മാറുന്ന എല്ലാവര്‍ക്കും സ്വയം തോന്നി മാറുന്നതാണെങ്കില്‍ എന്തിനാണ് മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നത്. അലിഗര്‍ലും ആഗ്രയിലും മറ്റും നടന്ന മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സൗജന്യ റേഷനും ബി.പി.എല്‍. റേഷന്‍ കാര്‍ഡും ജോലിയും സര്‍ക്കാര്‍ ചിലവില്‍ വീടും മുതല്‍ പണം വരെ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്നത്.
എങ്ങിനെ ഒരാള്‍ക്ക് ഹിന്ദു ആകാം


ഒരാള്‍ക്ക് ഹിന്ദു ആകണമെങ്കില്‍ (രാഷ്ട്രിയ ലക്ഷ്യത്തോടെയല്ലെങ്ങില്‍..!! )

ഒന്നുകില്‍ ഹിന്ദു മതത്തില്‍ ജനിച്ച് വളരുന്ന ആളാവണം
അല്ലെങ്കില്‍ ഷോടാസ അനുഷ്ട്ടാനങ്ങള്‍ എന്നറിയപ്പെടുന്ന 12 ആചാരങ്ങള്‍ പിന്തുടരുന്നവരായിരിക്കണം. അല്ലാതെ ഒരു സുപ്രഭാതത്തില്‍ VHP നടത്തുന്ന ചടങ്ങില്‍വെച്ച് പനിനീര്‍ തളിച്ചാല്‍ ആരും ആചാര പ്രകാരം ഹിന്ദു ആകില്ല


നിയമവശം

  അംബേദ്‌കര്‍ ഭരണഘടന തയ്യാറാകുന്ന കാലത്ത് പുനര്‍മതപരിവര്‍ത്തനം എന്നൊരു വാക്ക് പ്രചാരത്തില്‍ ഇല്ലാതിരുന്നതിനാല്‍ ഭരണഘടനയില്‍ അത് തെറ്റാണെന്നോ ശേരിയാണെന്നോ പറയുന്നില്ല.

1.
  എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഏതൊരു ഇന്ത്യന്‍ പൌരനും ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുളള എല്ലാ അവകാശങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും ഇവിടെ യാതൊരു നിയമതടസങ്ങളും ഇല്ലാതെ മതപ്രചരണം നടത്തുകയും ആവാം

2.
  ആര്‍ട്ടിക്കിള്‍ 153 A ല്‍ ഒരു പൌരനെ യതോരു കാരണവശാലും നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയനാക്കരുതെന്നും പ്രതിപാദിക്കുന്നുണ്ട്.ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിനും വൈക്കം സത്യഗ്രഹത്തിനും മുന്നില്‍ നിന്നു പോരാടിയ പാരമ്പര്യമുള്ള എ.കെ.ജി യുടെയും ഇ.എം.എസിന്‍റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ളിടത്തോളം കാലം കേരളത്തില്‍ മതപരിവര്‍ത്തനങ്ങള്‍ക്കും പുനര്‍മതപരിവര്‍ത്തനങ്ങള്‍ക്കും ലക്ഷ്മണരേഖ ഉണ്ടാകുമെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല.
താജ്മഹല്‍ ഇസ്ലാമികരുടെ സ്വത്തല്ല.!! ഹിന്ദു അല്ലാത്തവര്‍ക്ക് താജ്മഹലിന്‍റെ യാതൊരു അവകാശങ്ങളും നല്‍കരുതെന്നും , അത് ഹിന്ദു വിശ്വാസപ്രകാരം താജ്മഹല്‍അല്ല തേജോമഹാലയ ആണെന്നും മൈക്ക് കെട്ടി പ്രസംഗിക്കുന്ന ബി.ജെ.പി എം.പി യോഗി അതിത്യ നാഥിനെ പോലെയുള്ള മഹാത്മാക്കളുടെ രാജ്യത്ത് ഇതും സഹിക്കേണ്ടി വരും ഇതില്‍ അപ്പുറവും സഹിക്കേണ്ടി വരും


ഞാനിസം NB ; -

  1920-ന് മുന്‍പ് ഭാരതത്തില്‍ രാഷ്ട്രിയപാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. ഘര്‍വപ്പാസി (വീട്ടിലേക്കു മടങ്ങുക) പദ്ധതിപ്രകാരം നരേന്ദ്രമോഡി കോണ്‍ഗ്രസിലേക്ക് തിരികെ പോകുമോ ആവോ.....!!!!.