Sunday, 14 September 2014

സുധീരനും വെള്ളാപ്പള്ളിയും ഉമ്മന്‍‌ചാണ്ടിയും പിന്നെ മദ്യത്തിലെ നയവും.

   
   കെ.ബാബു സെന്‍റര്‍ കിക്ക് ചെയ്തു കളി തുടങ്ങി തുടക്കത്തില്‍ തന്നെ വീണുപോയ ബാബുവിന് കൂട്ടായി മുഖ്യമന്ത്രിയെത്തി എന്നാല്‍ സുധീരന്‍ പാഞ്ഞെത്തി പന്ത് കൈവശപെടുത്തിയൊരു ലോങ്ങ്‌ ഷോട്ട് . അത് തടുക്കാന്‍ മുന്‍ നിരയില്‍ ഏതിര്‍ ടീമിലെ ആരും ഉണ്ടായിരുന്നില്ല . എം.എം ഹസന്‍ അത് ചെറുതായൊന്നു തടഞ്ഞു നോക്കിയെങ്ങിലും ദേഹത്ത് ചെളി പറ്റി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല .രാജ്മോഹന്‍ ഉണ്ണിത്താനും കെ.പി അനില്‍കുമാറും ടി.എന്‍ പ്രതപനുംമെല്ലാം ചേര്‍ന്ന് സുധീരനെ കൊണ്ട് ഗോള്‍ അടിപ്പിക്കുമെന്ന അവസ്ഥയായി . ഗാലറിയില്‍ ഇരുന്ന് ലീഗും ,കേ.കോ. യും (കേരള കോണ്ഗ്രസ് ) പള്ളിലച്ചന്മാരുമെല്ലാം സുധീരനെ വളരെ മനോഹരമായ രീതിയില്‍ പ്രോത്സാഹിപ്പിച്ചു .
    എന്നാല്‍ സുധീരനു കയ്യടിക്കാന്‍ ചെന്നിത്തലക്കു തോന്നിയില്ല. ചെന്നിത്തല മറ്റെല്ലാം മറന്ന് ഉമ്മന്‍ചാണ്ടിയുടെ ടീമിന് ഒപ്പം ചേര്‍ന്നു. എന്നിട്ടും കളിയില്‍ സുധീരന്‍റെ ടീം സുധീരം മുന്നേറിക്കൊണ്ടിരുന്നു 2014-ബ്രസീല്‍ ലോകകപ്പില്‍ ജെര്‍മനിയോട് 7 ഗോളിന് തോറ്റ അവസ്ഥയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ ടീം എത്തുമെന്ന സാഹചര്യത്തില്‍ അത് സംഭവിച്ചു .
  പണ്ട് മറഡോണ കൈകൊണ്ട് ഗോളടിച്ച് ലോകകപ്പ്‌ നേടി ദൈവ തുല്ല്യനയതുപോലെ സാക്ഷല്‍ ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദുരം ഒരു ക്ലാസ്സിക്‌ ഗോളടിച്ച് മറഡോണയെ പോലെ ദൈവതുല്യനായി .
എതിര്‍ ടീമിലെ സുധീരനു പോലും കയ്യടിക്കേണ്ടി വന്നു  ഈ കളിയില്‍ കാര്യമായി പങ്കെടുക്കാതിരുന്ന C.P.M നും , ആദ്യം ഉമ്മന്‍ചാണ്ടിയുടെ ടീമിനും പിന്നീട് കാലുമാറി സുധീരന്‍റെ ടീമിനും കയ്യടിച്ചിരുന്ന കേ.കോ ക്കും ,ലീഗിനും ഉമ്മന്‍ചാണ്ടിയുടെ ക്ലാസ്സിക്‌ ഗോളില്‍ കയ്യടിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല . ഇതാണ് ബാര്‍ വിഷയത്തില്‍ ഇവിടെ സംഭവിച്ചത്.

 സുധീരനെക്കാള്‍ കേമനാകാന്‍ ഉമ്മന്‍‌ചാണ്ടി ചെറുതായൊന്നു ശ്രമിച്ചപ്പോള്‍ ബഹുകേമനാകാന്‍ കഴിയുമെന്ന് കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ ഇപ്പോളത്തെ മദ്യനയത്തെ നിസാരവല്ക്കരിച്ച് കാണാനാവില്ല. കഴിഞ്ഞ 31 വര്‍ഷത്തെ ബിവറേജുകളുടെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ഘജനാവിനു കിട്ടിയ ലാഭം  53660 കോടിയാണ്. 2013-14 വര്‍ഷത്തില്‍ മാത്രം കിട്ടിയതാകട്ടെ 9353 കോടിരൂപയും.ഈ വരുമാനവും തൊഴിലാളികളുടെ പുനരധിവാസമെന്ന വലിയ വെല്ലുവിളിയും വകവെക്കാതെ എടുത്ത ഈ തീരുമാനം സാഹസം തന്നെയാണ്. 8000 കോടി രൂപയിലും വലുത് കേരള സാമുഹമാണെന്ന വാദം ഉയരുമ്പോള്‍ ആ സഹാസമായ തീരുമാനത്തില്‍ മുഖ്യനെ അഭിനന്തനത്തിന്‍റെ പൂച്ചെണ്ടുകള്‍ കൊണ്ട് മൂടുകയാണ് കേരളത്തിലെ വീട്ടമ്മമാരും കുഞ്ഞുങ്ങളും.

    മദ്യവും സുധീരനും പിന്നെ വെള്ളാപ്പള്ളിയും

            കേരളത്തിലെ മദ്യപാനികളോടോ മദ്യത്തോടോ അത്ര വലിയ എതിര്‍പ്പുള്ള ആളൊന്നുമല്ല ഈ സുധീരന്‍. എന്നാല്‍ അബ്കരികളോട് ചില്ലറ ശത്രുതയല്ലതാനും. അവരില്‍ ഒന്നമാനവട്ടെ S.N.D.P യോഗം ജെനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും.
     
 ഈ ശത്രുതക്ക് പിന്നില്‍ ഒരു കഥയുണ്ട് ഇത്തിരി പഴയതാണ് എങ്കിലും അതിന്‍റെ പേരിലുള്ള മുറുമുറുപ്പുകള്‍ ഇന്നും കേരള രാഷ്ട്രിയത്തില്‍ നടക്കാറുണ്ട്.
  
 1966-ല്‍ ആലപ്പുഴയിലാണ് ഈ കഥ നടക്കുന്നത് ആലപ്പുഴയില്‍ സ്പിരിറ്റ്‌ മാഫിയ അഴിഞ്ഞാടുന്ന കാലം.ഇപ്പോളത്തെ ആലപ്പുഴ D.C.C പ്രസിഡന്റ് എ.എ ഷുക്കുറിന്‍റെയും  ജോണ്‍സണ്‍ എബ്രഹാമിന്‍റെയും നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്‌ ഈ മാഫിയക്കെതിരെ പടപ്പുറപ്പടുമയിറങ്ങി. യൂത്തന്‍മാരുടെ പോരാട്ടത്തിന് പിന്‍തുണയുമായി സുധീരനെത്തി. അതികം താമസിയാതെ സമരപരിപാടികളുടെ നേതൃത്വം സുധീരന്‍ ഏറ്റെടുത്തു. വെള്ളാപ്പള്ളിയുടെ കീഴില്‍ അണിനിരന്ന അബ്കാരികളുമായുള്ള പോരാട്ടത്തില്‍ അന്തിമ വിജയം യൂത്തന്‍മാര്‍ക്കും സുധീരനും തന്നെ ആയിരുന്നു.
  
    അന്ന് തുടങ്ങിയതാണ് വെള്ളാപള്ളിയുടെ സുധീര വിരോധം. അത് പരസ്യമായത് 96-ല്‍ സുധീരന്‍ ലോക്സഭയിലേക്കു മത്സരിച്ചപ്പോളാണ്. C.P.M സ്ഥാനാര്‍ഥിയായിരുന്ന C.S സുജാതക്കുവേണ്ടി കേരളത്തിലെ നല്ലൊരു ശതമാനം അബ്കരികളെയും ആലപുഴയിലെത്തിച്ച് സുധീരനെതിരെ പോരാട്ടം നയിച്ചത് വെള്ളാപ്പള്ളി ആണെന്നത് അങ്ങാടി പാട്ടായ അരമന രേഹസ്യം. ഇങ്ങനെയൊക്കെ നടന്നിട്ടും പാട്ടും പാടി സുധീരന്‍ ജയ്ച്ചു.
അന്നുമുതല്‍ അബ്കരികള്‍ക്കും വെള്ളാപ്പള്ളിക്കും സുധീരന്‍ ശത്രുവാണ്.

കേ.കോ, ലീഗ് , സഭ

            പള്ളിയില്‍ സുക്ഷിച്ചുവെച്ച് വിതരണം ചെയ്യുന്ന വീഞ്ഞും മദ്യമല്ലെ? എന്നുള്ള ചോദ്യം മതപരമായ ആചാരമെന്നോ അവകാശമെന്നോ പറഞ്ഞു അവര്‍ക്ക് ന്യയികരിക്കാം. എന്നാല്‍ മദ്യനിരോധനത്തിനു മുറവിളി കൂട്ടുന്ന അച്ചന്മാര്‍ വത്തിക്കാനിലെ മദ്യകച്ചവടത്തെ പറ്റിയും ഗോവയിലെയൊക്കെ പള്ളിക്കകത്തും പുറത്തുമായി നടക്കുന്ന മദ്യസല്‍ക്കാരത്തെ പറ്റിയുമൊക്കെ അറിയുന്നുണ്ടോ ആവോ. ഇവിടെ കിടന്ന് മദ്യനിരോധനത്തിനായി തലകുത്തി മറിയുന്ന നേരംകൊണ്ട് മാര്‍പ്പാപ്പക്ക് ഒരു കത്തെഴുതിക്കുടെ? മദ്യം നല്ലതല്ല മാര്‍പാപ്പേ... അതുകൊണ്ട് ആ സാധനം നമുക്ക് വേണ്ട.. വത്തിക്കാനിലും നിരോധിക്കണം, എന്നു പറഞ്ഞുകുടെ. ആഘോഷങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് മദ്യം ഒഴുകുന്നത്‌ സ്വഭാവികം. അങ്ങനെ ഉള്ള ചടങ്ങുകളില്‍ നിന്നു വിട്ടു നില്ക്കാന്‍ ഈ അച്ചന്മാര്‍ക്ക് തയ്യാറയിക്കുടെ. അതിനൊന്നും മുതിരാതെ കേരളത്തിലെ മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ..  എങ്കിലും കുഞ്ഞാടുകളെ നേര്‍വഴിക്കു നടത്താന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പ്രശംസനീയംതന്നെ
  
        കേരള കോണ്ഗ്രസും, ലീഗും ബാര്‍ വിഷയത്തില്‍ തരത്തിനോത് കളിച്ചു. പൂട്ടിയ ബാറുകള്‍ നിലപടിനോപ്പമായിരുന്നു ആദ്യം കേരളാ കോണ്ഗ്രസ്.  കാരണമെന്തെന്നാല്‍ പൂട്ടിയതില്‍ന ല്ലൊരു ശതമാനം ബാറുകളുടെയും  ഉടമകള്‍ കേരള കോണ്ഗ്രസിനു വളരെ വേണ്ടപ്പെട്ടവരാണെന്നതാണ്. എന്നാല്‍ സഭയുടെ കുഞ്ഞാടായ മാണിക്ക് സഭയുടെ നിലപാടിനൊപ്പം നിന്നില്ലെങ്കില്‍ പാലയില്‍ നിന്ന് നിയമസഭയിലോട്ടു വണ്ടി കയറാന്‍ കഴിയില്ലെന്നുള്ള ഒറ്റ കാരണത്താല്‍ മാത്രം മാണികുഞ്ഞാടും കൂട്ടരും ബാര്‍ വിഷയത്തില്‍ സുധീരനോപ്പം നിന്നു.
   
 ലീഗിന്‍റെ നിലപാട് ആദ്യം മുതല്‍ മദ്യനിരോധനത്തിനൊപ്പമാണെങ്കിലും  ബാര്‍ വിഷയത്തില്‍ അവര്‍ക്കും ഉറച്ച നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യം പ്രായോഗിക നിലപാടിനൊപ്പവും പിന്നീട് ബാര്‍ പൂട്ടാനുള്ള നിലപടിനോപ്പവും നിന്നു.

    നയത്തിന്‍റെ പ്രായോഗികത
   
   മദ്യ നിരോധനമല്ല മദ്യ വര്‍ജനമാനുന്‍ വേണ്ടതെന്നു വാതിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ കേരളത്തിലുണ്ട്.  v.s അച്ചുതാനന്ദനും വെള്ളാപ്പള്ളിയും പിണറായിയും ഷിബു ബേബി ജോണുമൊക്കെ അക്കുട്ടത്തില്‍ പെടും.
പട്ടിയുടെ മുന്നില്‍ എല്ലിന്‍ കഷ്ണം കൊണ്ട് വെച്ചിട്ട് പട്ടിയോട്‌ സസ്യഭുക്ക് ആയിക്കോണം എന്ന് പറയുന്നതിലെ പ്രായോഗികതയെ മദ്യവര്‍ജന നയത്തിനും ഒള്ളു എന്ന് അത് പറയുന്നവര്‍ക്കും നന്നായി അറിയാം.
  
     സംസ്ഥാന സര്‍ക്കരിന്റെര്‍ ഒരു പ്രധാന വരുമാന മാര്‍ഗം അടയുമെന്നത് വസ്തുതതന്നെയാണ് അത് മറികടക്കുക എന്നതിലാണ്പ്രായോഗിക സമീപനം വേണ്ടത്. വ്യാജമദ്യം ഒഴുകും മദ്യദുരന്തം ഉണ്ടാകും എന്നൊക്കെയുള്ള ഭീഷണികളെ നേരിടേണ്ടി വരുമെന്നതും സര്‍ക്കാരിനെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്.
എന്നാല്‍ പഴയപോലെ ചാരായംവാറ്റ് തുടങ്ങും , കേരളം വ്യാജ മദ്യത്തില്‍ മുങ്ങും, എന്നൊക്കെയുള്ള വാദഗതികള്‍ ഒന്നും നമ്മുടെ കേരളത്തില്‍ പ്രായോഗികമല്ലെന്നതിന് ചരിത്രം സാക്ഷിയാണ്. A.K ആന്റണി ചാരായ നിരോധനം നടപ്പാക്കിയതിനു ശേഷം ഇവിടെ വറ്റി ജീവിക്കുന്നവര്‍ എത്രയുണ്ട് ?, വീടുകള്‍ക്ക് മുന്‍പില്‍ പൂച്ചെടി നാട്ടുവളര്‍ത്തുന്നതുപോലെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയിരുന്ന കാലം ഉണ്ടായിരുന്നു. എന്നാല്‍ നിരോധനത്തിന് ശേഷം അതിന് തന്‍റെടം ഉള്ളവര്‍ എത്രപേരുണ്ട്?.
   
എന്തായാലും ഇപ്പോളെടുത്ത ഈ ധീരമായ തീരുമാനം നടപ്പാക്കാന്‍ ഉമ്മന്‍‌ചാണ്ടി ആര്‍ജവം കാണിച്ചാല്‍ അത് പുതുചരിത്രമായി മാറുകതന്നെ ചെയ്യും.ഞാനിസം NB ;  മദ്യവിമുക്തമായ കിനാശ്ശേരി....... അതാണെന്‍റെ സ്വപ്നം.. :-P }