Saturday, 8 March 2014

കസ്തുരിരംഗനിലെ വാസ്തവങ്ങള്‍



പാവപ്പെട്ട കർഷകർക്ക് 20,000 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കാത്തപാവപ്പെട്ട കർഷകർക്ക് 40 അടിയിൽ താഴെയുള്ള പാറമട ഖനനം അനുവദിക്കാത്തപാവപ്പെട്ട കർഷകർക്ക് 50 ഹെക്ടറിന് മുകളിൽ ടൌണ്ഷിപ്പ് പണിയാൻ അനുവദിക്കാത്തപാവപ്പെട്ട കർഷകർക്ക് ചുവപ്പ് ഗണത്തിൽ പെടുന്ന വ്യവസായം നടത്താൻ അനുവദിക്കാത്ത കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ജനരോഷം 'ഉയരട്ടെ'...!!!



മാധവ്‌ഗാഡ്ഗില് കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടിനേക്കാള്‍  തീവ്രമായി പരിസ്ഥിതി സംരക്ഷിക്കണമെന്നും പരിസ്ഥിതിയുടെ മദ്ധ്യസ്ഥന് ഫ്രാന്‍സിസ് അസീസി ആണെന്നും, പരിസ്ഥിതി സംരക്ഷണം ദൈവ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും, പരിസ്ഥിതി സംരക്ഷണത്തിന് വീഴ്ച വരുത്തിയാല്‍ ഒരു ക്രിസ്ത്യാനി അത് ഏറ്റു പറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്നും കേരളത്തിലെമ്പാടും ഉള്ള പള്ളികളില് ലഘുലേഖ പ്രചരിപ്പിച്ചവര് ഇപ്പോള്‍ അസത്യ പ്രചാരകരുടെ കൂടെ കൂടുന്നത് സത്യനിഷേധമാണ്




ഭൂവിനിയോഗത്തിലെ ജാഗ്രതയും വിഭവവിനിയോഗത്തിലെ മിതത്വവും ഭാവിയിലേറ്റുനോക്കുന്ന ഏതൊരു സമൂഹത്തിന്റെയും പ്രധാന പരിഗണനാ വിഷയമാവണം. ഭൂപരിധി നിർണയം, ഭൂവിനിയോഗത്തിലെ പൊതുതാത്പര്യ സംരക്ഷണം, താമസത്തിനും കച്ചവടത്തിനും വ്യവസായത്തിനും പൊതുസൗകര്യങ്ങൾക്കൊക്കെയുമുള്ള ഭൂമിയുടെ ശാസ്ത്രീയമായ തരംതിരിവ് അഥവാ സോണിംഗ്, ഓരോ പ്രദേശത്തിനും അനുയോജ്യമായ നിർമാണ രീതികൾ, മലിനീകരണ നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയൊക്കെ പരിഗണിക്കപ്പെടേണ്ടവയാണ്. ഇത്തരം തീരുമാനങ്ങൾ ഭൂവുടമകളായ വ്യക്തികളുടെ തന്നിഷ്ടത്തിനും കമ്പോളത്തിന്റെ ലാഭക്കൊതിക്കും പൂർണമായി വിട്ടുകൊടുക്കാനാവില്ല. ക്യാപിറ്റലിസ്റ്റ്, സോഷ്യലിസ്റ്റ്‌വ്യത്യാസമില്ലാതെ ലോകത്തെല്ലാ രാജ്യങ്ങളിലും ഇത്തരത്തിലുള്ള കർശനമായ സാമൂഹ്യനിയന്ത്രണങ്ങൾ നിലവിലുണ്ട്. ജനസാന്ദ്രത കൂടിയ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രാധാന്യം വളരെയേറെയാണ്.

കേരളത്തിന്റെ കാലാവസ്ഥയും ജലസുരക്ഷിതത്വവും സാധാരണക്കാരുടെ ജീവനോപാധികളും അതുവഴി ഈ നാടിൻറെ ഭാവിയിലെ നിലനിൽപ്പുതന്നെയും നമ്മുടെ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിൻറെ സംരക്ഷണത്തിനായുള്ള ശാസ്ത്രീയവും ദീർഘവീക്ഷണമുള്ളതുമായ ഒരു പഠനമാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്‌. അത് നടപ്പാക്കണമെന്ന് ഭരണാധികാരികളോടും രാഷ്ട്രീയസമൂഹത്തോടും ആർജവത്തോടെ ആവശ്യപ്പെടുക എന്നതാണ് പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിൽ നിന്ന് യഥാർത്ഥത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ ആകാവുന്നത്ര വെള്ളം ചേർത്തതാണ് കസ്തൂരി രംഗൻ റിപ്പോർട്ട്‌. പശ്ചിമഘട്ട സംരക്ഷണമെന്ന ലക്ഷ്യത്തെ ശരിയായി നിർവഹിക്കാൻ അതിനു കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ അതുപോലും നടപ്പാക്കാൻ അനുവദിക്കില്ല എന്ന ശാഠ്യം ആർക്കുവേണ്ടിയാണെന്നു നാമം ആലോചിക്കണം.

പശ്ചിമഘട്ടത്തിന് ഗാഡ്ഗിൽ റിപ്പോർട്ട്‌എന്ന രീതിയിൽ കേരളത്തിന്‍റെ ഇടനാടിനും തീരപ്രദേശത്തിനും പ്രത്യേകമായ സംരക്ഷണപദ്ധതികൾ ആവിഷ്കരിക്കുകയും സമ്മർദങ്ങൾക്കടിമപ്പെടാതെ ഇച്ഛാശക്തിയോടെ അത് നടപ്പിലാക്കുകയുമാണ്‌നമുക്ക് വേണ്ടത്.

മാഫിയകൾക്കും മതവികാരത്തിന്റെ പേരിൽ ഭീഷണി മുഴക്കുന്നവർക്കും അവരുടെയൊക്കെ തണലിൽ ആസനമുറപ്പിക്കുന്ന രാഷ്ട്രീയ ഭാഗ്യാന്വേഷികൾക്കുമൊപ്പമല്ല കേരളവും അതിന്റെ യുവത്വവുമെന്ന് ധീരമായി പ്രഖ്യാപിക്കാനുള്ള സമയമാണിത്.



കര്ണ്ണാടകയില് 1179 വില്ലേജുകളും, മഹാരാഷ്ട്രയില് 1055 വില്ലേജുകളും, ഗോവയില് 200 വില്ലേജുകളും തമിഴ് നാട്ടില് 133 വില്ലേജുകളും കേരളത്തില് 124 വില്ലേജുകളും ഗുജറാത്തില് 65 വില്ലേജുകളും കസ്തൂരിരംഗന് റിപ്പോര്ട്ടില് ഉള്പ്പെടുന്നുണ്ട്.
എന്തേ കര്ണ്ണാടകയിലും , മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും ഗോവയിലും ഗുജറാത്തിലും ഇല്ലാത്ത ആളങ്കകളും സമരങ്ങളും കേരളത്തില് മാത്രം നടക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ...
ഗാഡ്ഗില് റിപ്പോര്ട്ട് നടപ്പിലായാല് ..............
പാവപ്പെട്ട ജനങ്ങള്ക്ക് താമസിക്കാന് 20000ചതുരശ്ര അടിയില് കൂടുതലുള്ള കെട്ടിടങ്ങള് നിര്മ്മിക്കാന് കഴിയില്ല,
നിയമവിരുദ്ധമായി ഖനനംനടത്താന് കഴിയാത്തതുകൊണ്ട്,
അവര് നടത്തുന്ന കിലോമീറ്ററുകള് ദൈര്ഘ്യമുള്ള ക്വാറികള് അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ടിവരും,
3വര്ഷം കഴിഞ്ഞാല് പ്ലാസ്റ്റിക്ബാഗുകള് ഉപയോഗിക്കാന് കഴിയില്ല,
പുതുതായി സര്ക്കാര് ഭൂമികയ്യേറാനാകില്ല,
പുതിയ ഹില് സ്റ്റേഷനുകളും സാമ്പത്തികമേഖലകളുംഅനുവദിച്ചുകിട്ടില്ല,
മാരകവും വിഷലിപ്തവുമായരാസപദാര്ത്ഥങ്ങള്
ഉപയോഗിക്കാന് കഴിയില്ല തുടങ്ങി
പാവപ്പെട്ടവന് നാളെ മുതലാളിയാകുമ്പോള് നടപ്പാക്കാന് നിശ്ചയിച്ച കാര്യങ്ങളൊന്നും നടപ്പക്കനാകില്ല



ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നു പറയുന്നവർ വായിച്ചറിവാൻ
ചിറാപ്പുഞ്ചി കേരളത്തിനു പാഠമാകട്ടെ
ലോകത്തിലേറ്റവും കൂടുതൽ മഴ പെയ്തിരുന്ന സ്ഥലമായിരുന്നു ഇന്നു മേഘാലയിൽ സ്ഥിതിചെയ്യുന്ന ചിറാപുഞ്ചി.
1950 ലവിടെ പെയ്തിരുന്നത് 25410 മില്ലീമീറ്റർ.2011നവംബർ,ജനുവരി മാസങ്ങളിൽ അവിടെ മഴയേ പെയ്തില്ല.
ജനുവരിയിൽ പെയ്തതാകട്ടെ 7 മില്ലിമീറ്റർ. ഇന്നവിടെ കുടിവെള്ളം കിട്ടാൻ കിലോമീറ്ററുകൾ നടക്കണം.മണികൂറുകൾ
ക്യൂ നിൽക്കണം.
കുമ്മായം,കൽക്കരി,മണൽ,പാറ,തടി മാഫിയകൾ ചെയ്ത പ്രകൃതിനശീകറണം ആണു കാരണം.കുന്നുകളെല്ലാം നിരത്തിക്കഴിഞ്ഞു.
മരങ്ങളേയും മൃഗങ്ങളേയും പലയിടത്തും കണികാണാനേ ഇല്ല.
കടലിൽ മഴപെയ്യുന്നതു കാടുണ്ടായിട്ടാണോ എന്നു ചോദിച്ച എം.എൽ.ഏ മാരെ കാണേണ്ട ഗതികേടു വന്ന നാടാണു കേരളം.
നമ്മുടെ നാട്ടിലും ചിറാപുഞ്ചി ആവർത്തിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തിരുന്നത് കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു.
ഇന്നു മണിമലയാർ വറ്റി വരണ്ടു മറ്റൊരു വരട്ടാർ ആയിക്കഴിഞ്ഞു. കുടിവെള്ളം കിട്ടാതെ വലയുന്നവർ ഏറെ.
എങ്കിലും നമുക്കഭിമാനിക്കാം. സംസ്ഥാനപാതയാകാതെ തന്നെ കെ.കെ. റോഡ് നാഷണൽ ഹൈവേ (എൻ.എച്ച് 220)ആയിക്കഴിഞ്ഞു.
14 നിലയിലുള്ള ഫ്ലാറ്റു വരുന്നു.പക്ഷേ നഷ്ടമില്ലാതെ പോയ്രുന്ന റബ്ബർ കൃഷിയും നഷ്ടത്തിലാകാനുള്ള സ്ഥിതി വരുന്നു.റബ്ബർ പഴയതു
പോലെ പാൽ ചുരത്തുന്നില്ല. റബ്ബർ വില ദിവസേന താഴുന്നു.തൊഴിൽ കൂലി കൂടിക്കൂടി വരുന്നു.വെട്ടും നിർത്തേണ്ടി വന്നേക്കാം.
നാമെന്തു കഴിക്കും? കുടിക്കും? ബഹുവേഗം ബഹു ദൂരം ഓടിയാൽ വല്ലതും കിട്ടുമോ? ഒട്ടുപാൽ തിന്നാൻ കൊള്ളില്ല; റബ്ബർ പാൽ കുടിക്കാൻ കൊള്ളില്ല.
പക്ഷേ പിസാ ഹട്ട്,കെ.എഫ്.സി എന്നിവ കഞ്ഞിക്കുഴി വരെ എത്തി.നാളെ കാഞ്ഞിരപ്പള്ളിയിലും എത്തിയേക്കാം.



കത്തോലിക്കാസഭ മറന്നുവോ 'പച്ച പാപ്പ'യുടെ പത്തു കൽപനകൾ...??? കസ്തൂരിരംഗൻ റിപ്പോര്‍ട്ടിനെതിരെ വിശുദ്ധ യുദ്ധം തുടങ്ങികഴിഞ്ഞ കത്തോലിക്കാ സഭാദ്യക്ഷൻമാരോട് 'പച്ച 'പാപ്പ'യുടെ പത്തു കൽപനകൾ മറന്നുവോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മറന്നു എന്ന് ഉറപ്പിക്കുന്നതിലും കാര്യമില്ല. പത്തു കൽപനകളെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ആരുടെ പാപ്പാനെ കുറിച്ചാടാ നീ പറയുന്നത് എന്ന് ചിലപ്പോള്‍കത്തോലിക്കർ ചോദിച്ചേക്കാം...!! എങ്കില്‍നല്ല ഇടയൻമാരേ കുഞ്ഞാടുകളേ അങ്ങനെ ഒരു (മാർ)പാപ്പയുണ്ടായിരുന്നു.. അപ്രതീക്ഷിതമായി പത്രോസിന്റെ സിംഹാസനത്തിൽ നിന്നും ഇറങ്ങിനടന്ന് ലോകത്തെ ഞെട്ടിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ. അദ്ദേഹത്തെയാണ് പ്രകൃതിസ്നേഹികളും മനുഷ്യസ്നേഹികളും ആദരവോടെയും പ്രതീക്ഷയോടെയും പ്രിയപ്പെട്ട 'പച്ച പാപ്പ' എന്ന് വിളിച്ചത്... ഒരൊറ്റ പ്രാവശ്യം പ്രകൃതിയെ സ്നേഹിക്കണം എന്ന് ഉച്ചരിച്ചത്കൊണ്ടല്ല ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ "പച്ച പാപ്പ" എന്ന് വിളിക്കപെടുന്നത്. ചുരുങ്ങിയ ( എട്ടു കാവർഷം) കാലത്തെ പേപസിയിലുടനീളം പ്രകൃതി പരിപാലനത്തിന്റെ പ്രസക്തിയെ കുറച്ച് അദ്ദേഹം ലോകത്തെ ഉണർത്തിക്കാൻ ശ്രമിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ ആഗോള മുതലാളിമാർക്ക് (Global - 8)ന് പാടെ തള്ളികളയാൻ സാധിച്ചില്ല എന്നത് സമീപകാല ചരിത്രമാണ്. രണ്ടായിരത്തി അഞ്ചിൽ സ്ഥാനവസ്ത്രം അണിഞ്ഞത് മുതല്‍തന്നെ പ്രകൃതി അദ്ദേഹത്തിന്റെ അനുശാസനങ്ങളിൽ സ്ഥാനം നേടി. "പ്രകൃതിയുടെ പരിപാലനവും സ്ഥായിയായ വികസനത്തിന്റെ പ്രോൽസാഹനവും കാലാവസ്ഥാ വ്യതിയാനത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കലും ഗൗരത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്ന കാര്യങ്ങളാണ്" പോപ്പിന്റെ വാക്കുകളാണിത്. "പ്രകൃതിയുടെ കാവലാളാകുക... സെയ്ൻറ് അസീസിയുടെ പാത പിൻതുടരുക " എന്നാണ് തന്നെ കാണാനെത്തിയ വൈദികവിദ്ധാർഥികളോട് ഒരിക്കല്‍അദ്ദേഹം ഉപദേശിച്ചത്. നാളെയുടെ തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയെ കാത്തു സംരക്ഷിക്കൽ സൃഷ്ടിയോടുള്ള ഉത്തരവാദിത്വമാണെന്നും "പ്രകൃതിയെ വിവേകമില്ലാതെ നശിപ്പിക്കുന്നത് എവിടേയും നമുക്ക് കാണാന്‍കഴിയും പക്ഷേ ഒരുപാട് കാലം നമുക്കിത് തുടരാന്‍കഴിയില്ല" ബെനഡിക്റ്റ് പതിനാറമൻ മാർപാപ്പ പറഞ്ഞ് വെക്കുന്നു... ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ഒരു പരിസ്ഥിതി മൗലീകവാദിയായിരുന്നു എന്നൊന്നും ആരും അഭിപ്രായപ്പെട്ടിട്ടില്ല. മനുഷ്യന്‍തന്നെയാണ് സൃഷ്ടിയിൽ ഉത്തമൻ എന്ന അടിസ്ഥാനപരമായ കത്തോലിക്കാ വിശ്വാസ്രപമാണം ഉയർത്തിപിടിച്ചുകൊണ്ടുതന്നെയാണ് പരിസ്ഥിതിയുടെ സൃഷ്ടിമികവിനെ കാണാന്‍അദ്ദേഹത്തിന് സാധിച്ചത് എന്നത് ചെറിയകാര്യമല്ല. The Environment by Pope Benedict XVI എന്ന പുസ്തകം ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ പ്രകൃതി ചിന്തകളും ആശങ്കകളുമടങ്ങിയ അദ്ധ്യപനങ്ങളുടെ പൂർണ്ണരൂപങ്ങളാണ്... ഇത്തരം അദ്ധാപനങ്ങളിലൂടെ വിശ്വാസി എങ്ങനെയാണ് പ്രകൃതിയെ നോക്കികാണേണ്ടത് എന്നും പ്രകൃതി പരിപാലനം വിശ്വാസത്തിന്റെ ഭാഗമാണ് എന്നും പഠിപ്പിക്കപെടുന്നു. ഇത്തരത്തിലുള്ള നിരവധി പ്രസംഗങ്ങളും കത്തുകളും മറ്റു രേഖകളും ക്രോഡീകരിച്ച് അരിച്ചു കുറുക്കിയെടുത്തിട്ടുള്ളതാണ്Ten Commandments for Environment by Pope Benedict XVI " അവ, 1 - മനുഷ്യന്‍തന്നെയാണ് ദൈവസൃഷ്ടികളിൽ ഒന്നാമൻ. ആയതിനാല്‍മറ്റെല്ലാ സൃഷ്ടികളെയും ഉത്തരവാദബോധ്യത്തോടെ ഉപയോഗിക്കാനും സംരക്ഷിക്കാനും മനുഷ്യന്‍ബാദ്ധ്യസ്ഥനാണ് 2 - മനുഷ്യനേക്കാൾ ഉന്നതിയില്ല പ്രകൃതി. പക്ഷേ ഉപയോഗിച്ച് നശിപ്പിക്കുകയും അരുത്. 3 - ഭാവിതലമുറകൾക്കായി പരിസ്ഥിതിയെ കാത്തുവെക്കുക (Inter Generational Justice) എന്നത് Environmental Stewardshipന്റെ ഭാഗമാണ് 4 - സാങ്കേതികയ്ക്ക് മുകളിലാണ്  ധാർമികതക്ക് സ്ഥാനം 5 - ഇടപെടലിന് അതീതമല്ലെങ്കിലും അതത് ആവാസവ്യവസ്ഥയെ മാനിച്ചു മാത്രമേ മനുഷ്യന്‍പ്രകൃതിയിൽ ഇടപെടാവൂ... 6 - വികസനത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ പഠനവിധേയമാക്കണം. വികസന രാഷ്ട്രീയം പരിസ്ഥിതി രാഷ്ട്രീയത്തോട് സമരസപ്പെടണം 7 - വിഭവങ്ങള്‍നീതിപൂർവ്വം വിതരണം ചെയ്യപ്പെടണം.ദാരിദ്ര്യനിർമാർജ്ജനം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. 8 - കരാറുകളിലൂടെയും സഹകരണത്തിലൂടെയും സംശുദ്ധമായ പ്രകൃതി ഉറപ്പു വരുത്തണം 9 - ഉപഭോഗസംസ്കാരത്തെ നിയ്രന്തിച്ചും സംയമനം പാലിച്ചും പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തണം 10 - പാരിസ്ഥിതിക പ്രശ്നങ്ങള്‍വിശ്വാസപരമായി അപ്രഗഥിക്കപ്പെടണം. പ്രകൃതിസ്നേഹവും ദൈവസ്തുതിയാണ്. ആവേ മരിയ പ്രസ്സ് "Ten Commandments for Environment by Pope Benedict XVI " എന്ന പേരില്‍ഈ കൽപനകളെ പുസ്തകരൂപത്തിലാക്കി. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ വിശ്വാസകളെയും കൂട്ടി അങ്കത്തിനറങ്ങിയ കേരളത്തിലെ കത്തോലിക്കാസഭ ഒരു റൗണ്ട് വിജയകരമായി പൂർത്തിയാക്കി. അവരോടിനി ബെനഡിക്റ്റ് മാർപാപ്പയുടെ കൽപനകളെ കുറച്ചു ഓർമിപ്പിച്ചാൽ എന്താകുമോ എന്തോ..!!! സഭ ഓർമിച്ചിരുന്നുവെങ്കിൽ കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെതിരെയുള്ള ഇടയലേഖനത്തിന് പകരം ഈ പത്തു കൽപനകൾ പള്ളികളിൽ വായിക്കപെടുമായിരുന്നു, കസ്തൂരിയല്ല ഗാഡ്ഗിലാണ് മണക്കേണ്ടത് എന്ന് വാദിക്കുമായിരുന്നു... കാരണം കസ്തൂരി പ്രകൃതിയെ എങ്ങനെ സംരക്ഷിക്കും എന്ന് ആർക്കും അറിയില്ല. ഗാഡ്ഗിലിൽ നന്നായി വെള്ളം ചേർത്തപ്പോൾ കസ്തൂരി കിട്ടി എന്നത് ഒരു രഹസ്യമല്ലല്ലോ...!! പക്ഷേ കസ്തൂരിയെപ്പോലും വെളുത്തുള്ളി തളിച്ചും കുരിശ് വരച്ചും പെട്ടിയിലാക്കുന്നു...!!! കൂട്ടിനുള്ളത് ആരാണെന്ന് തൽകാലം ഓർക്കേണ്ടതില്ല. ഹരിതവാദി എംഎൽഎമാരെ പ്രാർഥനയിലൂടെ തോൽപിക്കും എന്നാണ് കത്തോലിക്കാ സഭ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ ഇതേ പ്രാർഥന തന്നെയായിരിക്കും ബെനഡിക്റ്റ് മാർപാപ്പയുടെ തിരിച്ചു നടത്തത്തിന് പിന്നിലും. മുസ്ലിംകളിൽ ചിലർ പ്രവാചകനേക്കാൾ പടച്ചോനോട് വേണ്ടപെട്ടവർ മുഹ്യുദ്ദീൻ ഷെയ്ഖാണ് എന്ന് കരുതുന്നത് പോലെ...! അങ്ങനെയാണെങ്കിൽ ഹരിതവാദികൾ സൂക്ഷിക്കണം. കാലവും പ്രകൃതിയും തോൽപ്പിക്കാനായി ആരെയാണ് നോക്കിവെച്ചിരിക്കുന്നത് എന്നറിയില്ല. ചിലപ്പോള്‍സകലതിനേയും വാരിവലിച്ച് ഒരു പൂശങ്ങ് പൂശിയേക്കും...!!!

കസ്തൂരി രംഗന്‍റിപ്പോര്‍ട്ട് നടപ്പാക്കിയതിനെതിരെ ആണല്ലോ ഇപ്പോള്‍കേരളത്തിലെ കോലാഹലങ്ങളെല്ലാം. അതിന് മാത്രം പ്രശ്‌നവമുണ്ടാക്കുന്ന ഒന്നാണോ ഈ റിപ്പോര്‍ട്ട് എന്ന കാര്യം പഠിച്ചിട്ടാണോ നമ്മുടെ രാഷ്ട്രീയക്കാരെല്ലാം ഈ മുറവിളി കൂട്ടുന്നത്.
ഇതിപ്പോള്‍ബദ്ധ വൈരികളായ പള്ളിക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരും വരെ ഒരുമിച്ച് നിന്നല്ലേ സമരം ചെയ്യുന്നത്. യുഡിഎഫിനെ പിണക്കിയാലും വേണ്ടില്ല, കസ്തൂരിരംഗന്‍റിപ്പോര്‍ട്ട് നടപ്പാക്കിയതിനെതിരെ ഇടതന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് സമരം ചെയ്ത് തോല്‍പ്പിക്കുമെന്ന് ഉറപ്പിച്ചിട്ടാണ് മാണിസാറും കേരള കോണ്‍ഗ്രസ്സുകാരും നടക്കുന്നത്. സത്യത്തില്‍ആര്‍ക്കാണ് ഈ റിപ്പോര്‍ട്ട് നടപ്പാകകുമ്പോള്‍ബുദ്ധിമുട്ടുണ്ടാകുക.
അത്ര പ്രശ്‌നമാണോ ഈ കസ്തൂരിരംഗന്‍റിപ്പോര്‍ട്ട്
കസ്തൂരിരംഗന്‍സാര്‍പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, ചുരുക്കിപ്പറഞ്ഞാല്‍സര്‍ക്കാര്‍പുറത്തിറക്കിയ വിജ്ഞാപനത്തില്‍ഇത്രയൊക്കെ കാര്യങ്ങളേ പറയുന്നുള്ളൂ..


1. ഖനനം-ക്വാറികള്‍മണല്‍വാരല്‍എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍അനുമതി നല്‍കാന്‍പാടില്ല
2. താപോര്‍ജ്ജ നിലയങ്ങള്‍സ്ഥാപിക്കരുത്
3. 20,000 ചതുരശ്ര മീറ്ററില്‍അധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍നിര്‍മിക്കരുത്.
4. 50 ഹെക്ടറില്‍അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ പാടില്ല.
5. ചുവപ്പ് ഗണത്തില്‍പെട്ട വ്യവസായങ്ങള്‍പാടില്ല

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ഏതെങ്കിലും സാധാരണക്കാരായ കര്‍ഷകരേയോ ജനങ്ങളേയോ ബാധിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഏപ്രില്‍17 ന് മുമ്പ് നല്‍കിയ അപേകഷകളാണെങ്കില്‍ഈ റിപ്പോര്‍ട്ടിനെ നോക്കിയിട്ടല്ല അതിന് അനുമതി നല്‍കേണ്ടതെന്നും പറയുന്നു. പിന്നെ ആര്‍ക്കാണിപ്പോള്‍ഇത്രയും വലിയ പ്രശ്‌നം.
നാട്ടില്‍ഖനനം നടത്തുന്നതും ക്വാറികള്‍നടത്തുന്നതും മണലെടുക്കുന്നതും എല്ലാം സര്‍ക്കാര്‍അനുമതിയോടെയാണ് എന്ന് പറഞ്ഞാല്‍സര്‍ക്കാര്‍പോലും വിശ്വസിക്കില്ല. ഈ പറയുന്ന പാര്‍ട്ടിക്കാരുടെ എല്ലാം സപ്പോര്‍ട്ട് കൊണ്ടൊക്കെതന്നെയാണ് ഇത്രയും നാളും നമ്മുടെ പ്രകൃതിയെ കാര്‍ന്ന് കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നത്.
ഇരുപതിനായിരം ചതുരശ്ര അടിയില്‍കെട്ടിടം ഉണ്ടാക്കാന്‍സാധാരണക്കാരനായ ഒരു കര്‍ഷകന് എന്തായാലും കഴിയില്ല. മലമുകളിലോ മലയോരത്തോ അങ്ങനെ ഒന്ന നിര്‍മ്മിക്കേണ്ട കാര്യം അവനൊട്ട് ഇല്ല താനും. പിന്നെ ആര്‍ക്ക് വേണ്ടിയാ ഈ പാര്‍ട്ടികളും പള്ളിക്കാരും ഈ കരയുന്നത്. കളളപ്പണക്കാര്‍ക്കും മുതലാളിമാര്‍ക്കും വേണ്ടിയോ...?
എന്തായാലും താപോര്‍ജ്ജ നിയമൊന്നും തുടങ്ങാന്‍സാധാരണക്കാരായ കര്‍ഷകര്‍ക്ക് കഴിയില്ല. ചുവപ്പ് വിഭാഗത്തില്‍പെട്ട വ്യവസായ ശാലകള്‍തുടങ്ങാനും കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ക്ക് പാങ്ങില്ല. എന്നാലും പാര്‍ട്ടിക്കാരും പള്ളിക്കാരും പറയും ഈ റിപ്പോര്‍ട്ട് കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരെയാണെന്ന്.
ഒരു കാര്യം സമ്മതിക്കാം... കേരളത്തിലെ ഏതാണ്ട് മൂന്നിലൊന്ന് പ്രദേശവും ഈ റിപ്പോര്‍ട്ടിന്റെ പരിധിയില്‍വരും. ഇതി അത്രമാത്രം തെറ്റാണോ... ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടം ഇപ്പോള്‍60 ശതമാനവും കയ്യേറി നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത എന്തേ ആളുകള്‍മനസ്സിലാക്കുന്നില്ല. ശേഷിക്കുന്ന 40 ശതമാനമെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍നമ്മുടെ അടുത്ത തലമുറയുടെ അവസ്ഥ എന്താകും. വന്യ ജീവികളുടെ സ്ഥിതി എന്താകും?
ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍സമരം ചെയ്യുന്നവര്‍ഒരുക്കമല്ല. സ്‌നേഹത്തിന്റെ മതം പ്രചരിപ്പിക്കുന്നവരാണ്, വൈദികര്‍സഹിതം നിരത്തിലിറങ്ങി അക്രമ സമരം നടത്തുന്നത്. അക്രമ സമരങ്ങളുടെ പേരില്‍തങ്ങള്‍തന്നെ ഏറെ ക്രൂശിച്ച ദൈവ വിരോധികള്‍ക്കൊപ്പമാണ് ഈ സമരം എന്നതും ഓര്‍ക്കണം. വര്‍ഗ്ഗ സമരത്തില്‍പാരിസ്ഥിതിക കാഴ്ചപ്പാചടുകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ മഹാന്റെ പേരിലുള്ള പാര്‍ട്ടിയും ഒട്ടും മോശമല്ല.
സാധാരണക്കാരെ കാര്യമായി ബാധിക്കില്ല എന്ന് ഉറപ്പുള്ള ഈ നിയമത്തിനെതിരെ മതത്തിന്റേയും പാര്‍ട്ടിയുടേയും പേരില്‍രംഗത്തിറങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍പുറത്ത് വരുന്നത്. വന്‍കിടക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രം ഭാവിയില്‍പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന ഒരു നിയമത്തിനെതിരെ സമരം ചെയ്യുന്നവരുടെ ലക്ഷ്യം വ്യക്തവും ആണ്.



[  ഞാനിസം NB;           വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടി LDF നെതിരെ ഇടയലേഖനം ഇറക്കി.....
ഇപ്പോള്‍ ക്വാറിവനം മാഫിയക്ക് വേണ്ടി ഇടയലേഖനം.....
കർത്താവേ...ഇവരോട് ക്ഷമിക്കരുതേ ....ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് നന്നായി അറിയാം...)





tsamal.blogspot.com    , amalts007@gmail.com ,
 facebook.com/tsamal007 .
photo courtesy- Nikhil Jose , loyal photography