Tuesday, 26 September 2017


         താങ്കൾ അവസാനം പറഞ്ഞത്
'' എന്നെ ആര്‍ക്കും തള്ളി പറയാം.. വിമര്‍ശിക്കാം..പക്ഷേ നാളെ ചരിത്രം എന്നെ തിരിച്ചറിയാതെ പോകില്ല...''

ലൈസന്‍സ് രാജില്‍ കുടുങ്ങി ദരിദ്രമായ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെ ലോകത്തെ ഉജ്ജ്വല സാമ്പത്തിക ശക്തിയാക്കിയ economist,ചന്ദ്രയാന്‍ ,ചൊവ്വായാനത്തിലൂടെ ലോകത്തെ സ്തംബ്ദനാക്കിയ പ്രധാനമന്ത്രി.

ആധുനികസാമ്പത്തിക വിപ്ളവത്തിന്‍െറ പിതാവ് .തൊഴിലുറപ്പ് ,വിവരാവകാശം ,വനാവകാശം,വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ പിതാവ്.

7മെട്രോപദ്ധതികളുടെ ഉപഞ്ജാതാവ്..ഭാരത് നിര്‍മ്മാണ്‍ പദ്ധതിയിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം.

ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളെ വൈദ്യുതികരിച്ച,ഏറ്റവും കൂടുതല്‍ ഗ്രാമീണ സ്കൂളുകള്‍ നിര്‍മ്മിച്ച ,രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച,ഏറ്റവും കൂടുതല്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ നിര്‍മ്മിച്ച ,ഏറ്റവും കൂടുതല്‍ റേഷന്‍ കടകള്‍ തുറന്ന,ഏറ്റവും കൂടുതല്‍ jnrum ബസ്സുകള്‍ ഓടിച്ചത്.

കാശ്മീരിലേക്ക് തുരങ്കമുണ്ടാക്കിയ,കാശ്മീരില്‍ ചരിത്രത്തിലെ record polling നടപ്പിലാക്കിയ, രാജ്യത്ത് ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാക്കിയ,71000 കോടിയുടെ കാര്‍ഷികകടം എഴുതി തള്ളി ചരിത്രം രചിച്ച,

 ഏറ്റവും കൂടുതല്‍ സൈനികപോസ്ററുകള്‍ സന്ദര്‍ശിച്ച,ഏറ്റവും കൂടുതല്‍ വ്യവസായ തുറമുഖം (വല്ലാര്‍പാടം ഉള്‍പ്പടെ ) ഉല്‍ഘാടനം ചെയ്ത,മൊബൈല്‍റേറ്റ് കുറച്ച് മൊബൈല്‍ വിപ്ളവമുണ്ടാക്കിയ,രാജ്യത്തെ ഏറ്റവും വലിയകടല്‍പ്പാലം (മുംബൈയിലെ ബാന്ധ്ര)നിര്‍മ്മിച്ചത്.

ഏറ്റവും വലിയ ആണവഊര്‍ജ്ജം സംഭരിച്ച,ഏറ്റവും കൂടുതല്‍ മിസൈല്‍,റോക്കറ്റ് നിര്‍മ്മാണ പരീക്ഷണം നടത്തിയ, ഒരു റോക്കറ്റില്‍ 100 ഉപഗ്രഹം വിക്ഷേപിക്കാന്‍ ശാസ്തജ്ഞരെ സജ്ജമാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി...

                                                         പ്രിയപ്പെട്ട മന്‍മോഹന്‍                                                                                 താങ്കളുടെ കാലത്ത് ദിവസം അഞ്ച് കോട്ട് മാറിയില്ല.മന്‍കീബാത് കോപ്രായം നടത്തിയില്ല.ദേശീയപതാക കൊണ്ട് വിയര്‍പ്പ് തുടച്ചില്ല..മുന്‍ഗാമികളുടെ വിയര്‍പ്പിലുണ്ടായ പദ്ധതികള്‍ പേര് മാറ്റി ആളെ പറ്റിച്ചില്ല...

സ്വര്‍ണ്ണ കോട്ട് ഇട്ടു ഡംബ് കാട്ടിയില്ല...ആ പത്ത് കൊല്ലം ഇന്ത്യയില്‍ വര്‍ഗ്ഗീയത കലാപം ഉണ്ടായില്ല..കര്‍ഷകഭൂമി പിടിച്ചെടുത്ത് കോര്‍പ്പറേറ്റ്കള്‍ക്ക് നല്‍കിയില്ല..

പശുവിന്‍െറ പേരില്‍ ആളെ കൊന്നില്ല.ദളിതനെ കെട്ടിയിട്ട് തല്ലിയില്ല, ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചില്ല.ആള്‍ദൈവ കലാപം ഉണ്ടായില്ല..


സര്‍വ്വകലാശാലകള്‍ കത്തിയില്ല,,സൈനികകേന്ദ്രങ്ങള്‍ ഭീകരതയുടെ താവളമായില്ല...സൈനികര്‍ ഭക്ഷണം കിട്ടാതെ നിലവിളിച്ചില്ല

പണത്തിനായി ക്യൂവില്‍ നിന്ന് മരിച്ചില്ല..ഇടുന്ന കോട്ടിന്‍െറ കളറില്‍ നോട്ടടിച്ചില്ല,,,പണമില്ലാതെ ഭാര്യയുടെ മൃതദേഹം ചുമന്ന് ഭര്‍ത്താക്കന്‍മാര്‍ നടന്നില്ല,,,ട്രയിനില്‍ നിന്ന് പിടിച്ച് ഇറക്കി കുത്തി കൊന്നില്ല,,,MLA മാരെ പണം കൊടുത്തു വിലക്ക് വാങ്ങിയില്ല...


ഭരണകൂടങ്ങളെ അട്ടിമറിച്ചില്ല..ചോദ്യങ്ങളെ എതിര്‍ത്തില്ല..രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ കച്ചവടമാക്കിയില്ല...മഹാത്മാഗാന്ധിയെ തമസ്കരിച്ച് ചര്‍ക്ക അടിച്ച്മാറ്റിയില്ല...കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കായി പെട്രോളിയം കൊള്ള നടത്തിയില്ല..

കോര്‍പ്പറേറ്റ് ഹെലികോപ്റ്ററുകളില്‍ വിലസിയില്ല...യഥാസമയം താങ്കളെ തിരിച്ചറിയാതെ പോയി.                                                      വെടിയേറ്റ് വീണ ഗൗരിലങ്കേശിന്‍െറ ചോര കാണുമ്പോള്‍ ലോകം,,ചരിത്രം അങ്ങയെ വീണ്ടും പുനര്‍വായന നടത്തുന്നു...

അങ്ങ് സ്മരിക്കപ്പെടുന്നത് വിജയിക്കുന്ന ഇന്ത്യയിലെ നവഭാരതശില്‍പി ആയിട്ടാവും...*
ബിഗ് സല്യൂട്ട്‌ മന്‍മോഹന്‍ജീ....