Saturday, 14 March 2015

എന്റെ ഏറ്റവും ബഹുമാനപെട്ട, ഇടതനും വലതനും അറിയാൻ

എന്റെ ഏറ്റവും ബഹുമാനപെട്ട,  ഇടതനും വലതനും അറിയാനായി 
ഒരു വോട്ട് ചെയ്യുന്നവൻ എഴുതുന്നത്‌ ........

നിങ്ങളെയൊക്കെ  വോട്ട് ചെയ്യ്തു ജയിപ്പിച്ചത് തെറ്റായി പോയി....          
എന്ന്‌ കരുതുന്ന  ജനാധിപത്യ  വിശ്വാസികൾക്ക്   കൂടി ഓരോ ലഡു  വിതരണം ചെയ്യണമെന്ന് ആദ്യമേ സൂചിപ്പിക്കട്ടെ 

ഇടതൻ  കാണിച്ച്കൂട്ടിയ തോന്നിവാസത്തിന്  ന്യായികരണങ്ങളെ  ഇല്ല കേട്ടോ ......


ഇങ്ങള്  മാണിയെ    തടയുമെന്ന് പറഞ്ഞാൽ മാണിയെ  തടയണം അല്ലാതെ സഭയുടെ അധ്യക്ഷനെ തടഞ്ഞ് കള്ളകളി കളിക്കരുത് 

മാണിയെ തടയുമെന്ന് ഇടതൻ  പറഞ്ഞു അത് നടന്നില്ല....... ബഡ്ജറ്റ് വായിക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞു..  അതും പൊളിഞ്ഞു..

മാണി കല്യാണ വീട്ടിൽ വരുന്നതു പോലെ വന്ന് വളരെ നിസാരമായി ബട്ജെറ്റ്‌  പ്രസംഗവും കഴിഞ്ഞ് പോയി ...
ഒരാളെ കൊണ്ടും അത് തടയാൻ സാധിച്ചില്ല .

മാണിയുടെ ബട്ജെറ്റ് അവതരണം  ഇടതുപക്ഷം അന്തസുള്ള മാര്ഗം കണ്ടെത്തി തടയണമായിരുന്നു . 
അല്ലാതെ  തെരുവ്പട്ടിയെ പോലെ കണ്ടവരെ കടിച്ച്  നടക്കുന്ന ഇരുകാലികളെ  ഇറക്കിവിട്ട് സഭയിൽ അഭാസതരം കാണിക്കുന്നതിൽ എന്ത് മന്ന്യതയാണ് ഉള്ളത് . 

നിങ്ങളെ നിയമസഭയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് കോമാളി വേഷം  കെട്ടാനോ അവിടം നശിപ്പിക്കാനോ  അല്ല.  
ഇവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ്  .

ജമില പ്രകശത്തെ  തള്ളി ഇടുകയയിരുന്നില്ല വേണ്ടത് ..... എന്ന് ഇന്നലത്തെ നിയമസഭ  കാഴ്ചകൾ  കണ്ടവർ പറയും  

ഇ .എസ്  ബിജിമോളെ  ഷിബു ബേബി ജോണ്‍ കെട്ടിപിടിക്കുന്നതൊന്നും കണ്ണുള്ള ആരും കണ്ടില്ല...., ബിജിമോൾ കാണിക്കുന്ന ലീലകൾ എല്ലാവരും  നന്നായി കാണുകയും ചെയ്യ്തു . 

തോമസ്‌ ഐസക്  ഒരു പാവം വാച്ആൻഡ്‌  വാർഡിനെ തല്ലാൻ പോയപ്പോൾ സ്വയം   തല കുത്തി  വീണതാണ് .... അല്ലാതെ ആരും വീഴിച്ചതല്ല .

മന്ന്യതയോക്കെ  പറഞ്ഞ്  തല്ലിപൊളിക്കാൻ ഇറങ്ങിയവരുടെ കൂടെ ജോസ് തെറ്റയിലും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ ....

ശിവൻകുട്ടി എവിടെയെങ്കിലും ഒന്ന് വീണിരുന്നെങ്കിൽ എന്ന് ആശിക്കാത്ത മലയാളികൾ ഉണ്ടാവില്ല . ഒരുമാതിരി മന്ദബുദ്ധി പിള്ളേരെ പോലെ കാണിച്ചുകൂട്ടി അവസാനം ശവം കുട്ടി ആയി ....
അതിന്റെ  കുറ്റവും വാച് ആൻഡ്‌ വാർഡ്‌മാര്ക്ക്    


പടിപ്പു മുടക്കി സമരം ചെയ്യരുതെന്ന് എസ്.എഫ്.ഐ ക്കാരെ ഉപദേശിച്ച ജയരജാൻ കാണിച്ച തോന്നിവാസവും ആരും കാണാതിരുന്നിട്ടില്ല ...

വാച് ആൻഡ്‌ വാർഡിനെ ഉപയോഗിച്ചത് മോശമാണെന്നാണ്    ഇടതുപക്ഷം പറയുന്നത് . 
ഭ്രാന്തിളകിയ കാളകളെ ഇടതുപക്ഷം  നിയമസഭയിൽ അഴിച്ച് വിടുമ്പോൾ വാച് ആൻഡ്‌ വാർഡിനെ വിളിക്കുന്നതിൽ തെറ്റുണ്ടെന്ന് ആരും പറയില്ല . 
അത്രയും സുരക്ഷ ഉദ്ധ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നിട്ടു നിങ്ങൾ ഇത്രയും അക്രമം കാണിച്ചു അപ്പോൾ ആരും ഇല്ലായിരുന്നെങ്ങിലോ . .....
നിയമസഭാ മന്ദിരം തന്നെ നിങ്ങൾ പോളിച്ചടുക്കിയേനെ 

മാണി ബട്ജറ്റ് അവതരിപ്പിച്ചത് ചട്ടം പലിച്ചല്ലെന്നാണ്  വേറെ ഒരു ആരോപണം .

അതിനുള്ള അവസരം നൽകാതെ  സ്സ്പീക്കറെ തടഞ്ഞ്  നിങ്ങൾ അരാജകത്വം സൃഷ്ട്ടിച്ചത്    നിയമസഭാ ചട്ട പ്രകാരം ആണോ .?.
സ്പീക്കർ മാണിയെ ആഗ്യത്തിലൂടെ ബട്ജറ്റ് അവതരിപ്പിക്കാൻ ക്ഷണിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ഇടതുപക്ഷമാണ് .
ഇനിയിപ്പോ നിങ്ങൾ കുറെ എണ്ണം കിടന്ന്  ഓളി ഇട്ടാൽ  ഒന്നും മാണി  അവതരിപ്പിച്ച ബട്ജെറ്റ്  ഒരു കോടതിയും തള്ളികളയാൻ   പോകുന്നില്ല . 

നിയമസഭാ ചട്ടം 256 പ്രകാരംഇന്നലെ സ്പീക്കർ   ചെയ്യ്തതും മാണി ചെയ്യ്തതുമായ  എല്ലാം കാര്യങ്ങൾക്കും നിയമസാധുത ഉള്ളവയാണ്‌  .    


വലത്തെ മാണി യുടെ ബട്ജെറ്റ് പാസാക്കപെടുക തന്നെ ചെയ്യും . 
അതിൽ ഉള്ള ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യ്ത് സാധാരണക്കാരന്റെ ആവശ്യങ്ങൾക്കൊപ്പം നില്ക്കുകയാണ് ഒരു ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം എന്ന്‌ ഓർമിപ്പിക്കുന്നു   

ഞാനിതൊക്കെ പറയുമ്പോൾ വലതന്മാർക്ക് ലവലേശം ആഹ്ലാദം ഉണ്ടാവരുത് കേട്ടോ ..... 

പറയുമ്പോൾ എല്ലാം പറയണമല്ലോ  
കേരളത്തിലെ സാധാരണക്കാരന്റെ  തലയ്ക്കു കത്തി  വെക്കുന്ന ബട്ജെറ്റാണ് മാണി അവതരിപ്പിച്ചിരിക്കുന്നത് . 
ഉപ്പു തൊട്ട് കർപ്പുരം വരെ ഉള്ളവയ്ക്ക് വില കൂട്ടനുള്ള നിരവധിയായ നിർദേശങ്ങൾ ബട്ജെറ്റി ലുണ്ട് .  
അതൊക്കെ ഒന്ന് തിരുത്തി തരണമേ എന്ന് മാത്രമേ വലത്തെ  മണിയോട് പറയാൻ ഒള്ളു .....................
ഇവിടുത്തെ ഇടതന്മാര്‍ അക്കാര്യമൊന്നും പറഞ്ഞ്‌ നിങ്ങളെ ശല്ല്യപ്പെടുത്തില്ല,,,, കാരണം അത് ജനങ്ങള്‍ക്ക്‌ ഉപകാരം ഉണ്ടാകുന്ന കാര്യം ആണല്ലോ..........
നാണം ഇല്ലാത്ത മണിയോട് മാനം മറക്കാൻ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയവുന്നത്കൊണ്ട്  ഞാന്‍  കുടുതൽ നീട്ടുന്നില്ല .

ശിവദാസാൻ നായർ ഇനിയും പേ വിഷ ബാധക്കുള്ള കുത്തിവെയ്പ്പ് എടുത്തിട്ടില്ലെങ്കിൽ... എത്രയും വേഗം ഏതെങ്കിലും മൃഗാശുപത്രിയിൽ
 പോകണം എന്നുകൂടി ഓർമിപ്പിക്കുന്നു   

എന്തായാലും നിങ്ങൾ  ഇടതനും വലതനും കൂടി ഇന്നലെ നശിപ്പിച്ചത്  നിയമസഭയിലെ സ്പീക്കറുടെ കസേരയും മൈക്കും മാത്രമല്ല  കേരള രാഷ്ട്രിയത്തിന്റെ അന്തസും അഭിമാനവും കൂടിയാണ് 

ഇടതുപക്ഷ ആശയങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ച്‌ ......, ചെങ്കൊടിക്കു ചോര കൊടുത്ത് .... എ.കെ.ജി.യെയും ഇ.എം.എസ് നെയും ഇംബിച്ചിബാവയും പോലുള്ളവർ വളർത്തി വലുതാക്കിയ  ഒരു പ്രസ്ഥാനം ഇത്തരത്തിൽ അധപതിച്ചു പോയതിൽ ദുക്കമുണ്ട് .


                          ഞാനിസം NB:    നിങ്ങൾ തല്ലി പൊളിച്ച നിയമസഭക്കുള്ളിലെ വസ്തുവകകളും മറ്റും  ഉണ്ടാക്കിയിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ നികുതി പണം കൊണ്ടാണ്........................ അല്ലാതെ നിങ്ങളുടെ പിതാക്കന്മാർക്ക് സ്ത്രീധനം കിട്ടിയ കശുകൊണ്ടാല്ല..................